Tuesday 1 September 2009

ചിടുവിന്

ഞാന്‍ ഷാര്‍ജയില്‍ വന്നിട്ടിന്നു ഒരു മാസത്തോളം ആകുന്നു.

നാടും നാട്ടുകാരും എന്തിന് സ്വന്തം വീട്ടുകാരെ പോലും ഇനി എന്ന് കാണും എന്ന ചിന്തയാണ് എയര്പോര്‍ട്ടില്‍ ‍ നിന്നു പുറത്തിറങ്ങിയപ്പോള്‍  എനിക്ക്  ഉണ്ടായത് . കാത്തു നിന്ന അച്ഛ്നെയും മാമനെയും നോകി ഞാന്‍ പുഞ്ചിരിച്ചു . അസഹ്യമായ ചൂടത്ത് ബാഗുമായി അകലെ പാര്‍ക് ചെയ്ത കാറിനടുത്തേക്ക് നടക്കുബോഴും ഞാന്‍ ചിടുവിനെ ഓര്‍കുകയായിരുന്നു .
രാവിലെ 9 മണിക്കുള്ള ഫ്ലയിട്ടിനു 5 മണിക്കേ പുറപ്പെട്ടതിനാല്‍ അവളോട്‌ വിശതമായി യാത്ര പറയാനായില്ല .ഉറക്കപ്പിച്ചയില്‍ അവള്‍ എനിക്ക് ടാറ്റ പറഞ്ഞു . തിരിച്ചു ചെല്ലുബോള്‍ അവള്ക്ക് വേണ്ടി വാങ്ങിക്കേണ്ട പാവകളുടെയും  പ്രത്യേകിച്ച് ചീസിന്ടെ കാര്യങ്ങള്‍ എന്നെ അറിയിക്കാന്‍ അവള്‍ മറന്നതെയില്ല .
ഞാനും അവളും തമ്മിലുള്ള അടുപ്പത്തിന് അവളുടെതന്നെ വയസ്സുണ്ട് .
നന്നെ കുഞ്ഞായിരിക്കുമ്പോള്‍  അവള്‍ക്ക് തുന്നിയ കൊച്ചുടുപ്പുകളും, നടക്കാന്‍ തുടങ്ങിയപ്പോള്‍ കാലിലിടാന്‍ വാങ്ങിയ ചെരുപ്പും ഞാന്‍ ഇന്നും ഓര്‍ക്കുന്നു .


ആദ്യമായാണു ഒരു കുട്ടി എന്റെ കണ്മുന്നില്‍ വളരുന്നത് . അവളുടെ കൊച്ചു മാറ്റങ്ങള്‍ , സംസാരത്തിന്റെ വത്യാസം എല്ലാം ഞാന്‍ കൌതുകത്തോടെ നോക്കി നിന്നു.



അവള്‍ ആദ്യമായി സ്കൂളില്‍ പോയദിവസം ഞാന്‍ ഇന്നലെതെന്ന പോല ഓര്‍കുന്നു.


തീരെ ശാഡയ്യം പിടിക്കാതെ അവള്‍ ക്ലാസ്സ് കഴിഞ്ഞു വന്നപോ ഞാന്‍ വല്ലാതെ ആശ്ചര്യപെട്ടു .


പിന്നീടുള്ള ദിവസങ്ങളില്‍ ഉത്സാഹം അല്ല , വല്ലാതെ ശാഡയ്യം പിടിക്കയും പിന്നീടത്‌ കരച്ചിലിലും തുടര്‍നുള്ള ശകാരത്തിലും വഴിമാറി .


എന്നിലും വളരെ പെട്ടനു തന്നെ കാര്യങ്ങള്‍ ഗ്രഹിക്കുന്ന അവള്‍ മറ്റു സമപ്രായക്കാരില്‍ നിന്നു വേര്‍തിരിഞ്ഞു നിന്നു. എന്താണെന്നറിയില്ല അവളെ ശകരിക്കുനതോ ,തല്ലുന്നതോ എന്ത് തന്നെ ആയാലും എനിക്ക് സഹിക്കാന്‍ കഴിയാറില്ല.
അവളുടെ ഇഷ്ട ഭക്ഷണങ്ങള്‍ ഉണ്ടാക്കുക , ഇഷ്ട്ടമുള്ള കാര്‍ട്ടൂണുകള്‍ ഡൌണ്ലോഡ് ചെയ്യുക എന്നതൊക്കെ ആയി ക്രമേണ എന്തെ ഒഴിവുദിവസ ജോലികള്‍ .



ശനി ,ഞായര്‍ ദിവസങ്ങളില്‍ അവളെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ഹോസ്റ്റലില്‍ നിന്നു വന്നു. സ്റ്റഡി ലീവുകളില്‍ ഞാന്‍ അവള്‍ക്ക് പാവടകളും , ച്ചുരിധാരുകളും തുന്നി.



അന്ന് ഞാന്‍ 50 km അവളെ കാണാന്‍ യാത്രചെയ്തെങ്ങില്‍ ഇന്നു ഞാന്‍ 3000km ഓളം യാത്രചെയ്യണം. ദൂരം കൂടും തോറും അവളോടുള്ള സ്നേഹം കൂടും പോലെ .
മരുഭുമിയിലും ദേഹം മരവിപ്പിക്കുന്ന തണുപ്പുള്ള ഈ ac മുറിയിലിരിക്കുമ്പോള്‍ അവളുടെ ഓര്‍മ്മകള്‍ എന്റെ മനസ്സിനെ കൂടി മരവിപ്പികുന്നു .

പുസ്തകത്തിന്റെ താളുകള്‍ തമ്മിലുള്ള അകലമെങ്ങിലും അവളുമായെനിക്കുണ്ടായിരുന്നെകില്‍ !



ഫോണില്‍ ശബ്ദം എന്റെ കണ്ണുകളെ ഈറന്‍ അണിയിക്കുന്നതറിയാതെ മരുതലയില്‍  നിന്നവള്‍ ചോദിക്കും മധുരമായി , ചേച്ചി എന്നാ വരുന്നേ..






No comments:

Post a Comment