ട്രെയിന്‍ യാത്രകള്‍ എന്നും എനിക്ക് രസമായ അനുഭവങ്ങള്‍ ആണ് . വിരലില്‍ എണ്ണാവുന്ന തവണ മാത്രം സഞ്ചാരം നടത്തിയത് കൊണ്ടാവാം ഒരു പ്രത്യേക കൌതുകം ഈ യാത്രകളോട് എനിക്ക് തോന്നുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കു മുന്പ് , വീണു കിട്ടിയ ഭാഗ്യം പോലെ അതാ വീണ്ടും ഒരു ട്രെയിന്‍ യാത്ര തരപെട്ടിരിക്കുന്നു.
കേരളം എന്ത് കൊണ്ടും സമരങ്ങളുടെ സ്വന്തം നാട് എന്ന പട്ടം ഇനി ആര്‍കും വിട്ടു കൊടുകില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു കൊണ്ട് അതാ ശനിയാഴ്ച ഒരു വാഹന പണി മുടക്ക് !
ഒട്ടും അമാന്ധിചില്ല. വീട്ടില്‍ പോകാന്‍ ഉള്ള ഒരുക്കപ്പാടുകള്‍ അതി വേഗത്തില്‍ ചെയ്തു. യാത്ര ട്രെയിനില്‍ ആകാം എന്ന് തീരുമാനിച്ചു. ഉച്ചക്ക് ഉള്ള ഒഴിവുസമയത്ത് , ഇല്ലാത്ത സമയം ഉണ്ടാക്കി ട്രെയിന്‍ ടിക്കറ്റ് എടുത്തു. 4.25pm ഉള്ള executive ട്രെയിന്‍ ആണ് യാത്ര . 4.15 PM ആയപ്പോള്‍ എടുത്താല്‍ പൊന്താത്ത ചുമടുമായി ഏറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ വരെ നടന്നു . ഒരു ഓട്ടോ വിളിക്കാന്‍ കാശില്ലാത്ത ദരിദ്രവാസികള്‍ ആയതു കൊണ്ടല്ല , ഒരെണ്ണം പോലും ആ നേരമില്ല നേരത്ത് കണ്ടു കിട്ടാത്തത് കൊണ്ട് മാത്രമാണ് ഈ സാഹസം . ദരിദ്രവാസികള്‍ എന്ന് പറയുമ്പോള്‍ അതില്‍ എന്താ ഒരു ബഹുവചനം എന്നാവും ? സംശയിക്കണ്ട, ഇത്തവണ ഞാന്‍ ഒറ്റക്കല്ല , എന്റെ കൂടെ എന്റെ collaegue, വളരെ കുറച്ചു ദിവസം കൊണ്ട് എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി ആയി മാറിയ എന്റെ കൂടുകാരി , അവളും ഉണ്ട് , അതുകൊണ്ടാണ് ഈ ഭാഹുവചനം.
4.25നു സ്റ്റേഷനില്‍ എത്തി . ട്രെയിന്‍ ഓണ്‍ ടൈം ഇല്‍ ആണ് . ആളുകളുടെ ഒരു പുഴ ഈ ട്രെയിനിനെ ലക്ഷ്യമാക്കി ഒഴുകുന്നു . ഞങ്ങളും ആ ഒഴുക്കില്‍ ചേര്‍ന്നു. ladies compartment വരാന്‍ സാദ്യതയുള്ള ഭാഗം കണക്കു കൂട്ടി ഞങ്ങള്‍ കാത്തുനില്‍പ്പ് തുടങ്ങി. അല്പസമയത്തിനു ശേഷം , ഒരു ചൂളം വിളിയോട് കൂടി അതാ allappey kannur express. ladies compartment പതിവിലും കൂടുതല്‍ നിറഞ്ഞിരിക്കുന്നു എന്ന് പലരും പറയുന്നത് കേട്ടു.
മണല്‍ വാരിയെരിഞ്ഞാല്‍ നിലത്തു പതിക്കാത്ത അത്ര തിരക്ക് എന്നൊക്കെ കേട്ടിട്ടുണ്ട് , കണ്ടത് ആദ്യമായാണ് !
ഒരു നിമിഷം wagon ട്രാജഡി ഒക്കെ എന്റെ മനസില്ലുടെ മിന്നി മറഞ്ഞു . എങ്കിലും , വീട്ടില്‍ നേരത്തെ എത്തുക എന്നത് തീര്‍ത്താല്‍ തീരാത്ത ആഗ്രഹമായി അങ്ങനെ മനസ്സില്‍ തോന്നാന്‍ തുടങ്ങിയപ്പോള്‍ , രണ്ടും കല്പിച്ചു കേറാനുള തള്ളില്‍ ഞാനും പങ്കു ചേര്‍ന്നു . യാതൊരു രക്ഷയും ഇല്ല എന്ന് മനസിലയപ്പോഴവം , എന്റെ പ്രിയ കൂടുകാരി വിഷമം ഒരു തമാശയില്‍ ഒതുക്കി - " ഇതില്‍ പോയാല്‍ നമ്മള്‍ രണ്ടും ആലുവാ പുഴയിലേക്ക് ഉള്ളതാ !!" .
തള്ളി കയറാന്‍ ഉള്ള ശ്രമം ഞാന്‍ അവസാനിപ്പിച്ചു . അടുത്ത ട്രെയിനില്‍ പോകാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തി ചേര്‍ന്നു.
മനസ്സില്‍ സങ്കടത്തിന്റെ ഒരു കടല്‍ തന്നെ ഇരംബുന്നുണ്ടായിരുന്നു.
അപ്പോഴാണ് , ഇത് കണ്ണില്‍ പെടുന്നത് ....തൊട്ടടുത്ത compartment ലേക്കുള്ള ആളുകളുടെ തിരക്ക് വളരെ കുറവാണ് .
General compartment ആയിരിക്കും, എങ്കിലും സാരമില്ല , കുറച്ച ദൂരമല്ലേ ഉള്ളു . നമുക്ക് കേറാം…
പിന്നെ ഒട്ടും അമാന്ധിച്ചില്ല , ബാഗ് എടുത്തു . ആള്‍ തിരക്ക് കുറഞ്ഞ ആ compartment ഇല്‍ ഞങ്ങള്‍ കയറി .
നോക്കുമ്പോള്‍ അതാ , കുറെ ഒഴിഞ്ഞ സീറ്റുകള്‍ .. കുറച്ച പേര്‍ നില്‍ക്കുനുണ്ട്.
ഇവര്‍ എന്താ ഇരിക്കത്തെ? ഞാന്‍ ആശ്ചര്യപെട്ടു.
ട്രെയിന്‍ യാത്ര എനിക്ക് പരിച്ചയമില്ലതിനാല്‍ ഇതിന്റെ ചിട്ട വട്ടങ്ങള്‍ എനിക്ക് തീരെ വശമില്ല . ഒരു പക്ഷെ ഇറങ്ങാന്‍ നില്‍ക്കുനവരായിരിക്കാം.
പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത് , വെളുത്ത പാന്റും , കറുത്ത കോട്ടും ഇട്ട ഒരു മനുഷ്യന്‍ , കയ്യില്‍ എന്തോ ഒരു ഷീറ്റ് പിടിച്ചിട്ടുണ്ട് . എല്ലാവരും അയാളെ ടിക്കറ്റ് കാണിക്കുന്നു . നമ്പര്‍ 20 മദ്രാസ് മെയില്‍ ഞാന്‍ കണ്ടിട്ടുള്ളത് ഭാഗ്യം . എനിക്ക് സംഗതി പിടികിട്ടി . മുന്നില്‍ നില്‍ക്കുന്നത് സാക്ഷാല്‍ TT ആണ് .
അവള്‍ എന്നോടായി പറഞ്ഞു , " എടി, പണി പാളി എന്നാ തോന്നുന്നേ . കയരിയിരിക്കുനത് റിസര്‍വേഷന്‍ compartment ഇല്‍ ആണ് .
അറിയാതെ കയറിയത് സിംഹത്തിന്റെ മടയില്‍ ആണല്ലോ എന്ന് മനസ്സില്‍ പറഞ്ഞു , ഞങ്ങള്‍ വിനയം വാരിക്കോരി മുഖത്ത് പ്രകടിപ്പിച്ചു ടിക്കറ്റ് കാണിച്ചു . ഇറങ്ങിപോക്കാന്‍ ഇപ്പൊ പറയും , അതിനു മുന്‍പേ ഇറങ്ങാന്‍ ഉള്ള തയ്യാറെടുപ്പോടു കൂടി ഞങ്ങള്‍ നിന്നു.
പക്ഷെ മാന്യനായ ആ സിംഹം , പേടിച്ചു നില്‍ക്കുന്ന രണ്ടു ആട്ടിന്‍ കുട്ടികള്‍ എന്ന പരിഗണനയില്‍ , ഒഴിഞ്ഞിരിക്കുന്ന ആ ഇരിപ്പിടങ്ങളില്‍ തല്‍ക്കാലം ഇരുന്നുകൊള്ളുവാന്‍ ഉത്തരവായി.
മനസലിവുള്ള ആ മനുഷ്യനോടു തീര്‍ത്താല്‍ തീരാത്ത നന്ദി തോന്നി . വെള്ള ഉടുപ്പിനുള്ളിലെ കറുത്ത ഹൃദയം എന്നൊക്കെ ഞാന്‍ ഒരു നിമിഷം വിചാരിചെങ്ങിലും, എല്ലാം ഒരു മഞ്ഞു മല ഉരുകുന്ന പോലെ ഉരുകി ഇല്ലാതായി .
മനസ് തനിയെ പറഞ്ഞു , സഹയാത്രികര്‍ പലരും പറയുന്നതും കേട്ടു …. നല്ല TT.

![]() |
ആലുവ പുഴ |
hey..keep writing nisa...Njoyed reading
ReplyDelete